ഇസ്ലാമിന്റെ ആദര്‍ശങ്ങളും ദര്‍ശനങ്ങളും
പെരുവഴിയില്‍ കുഴിച്ചുമൂടാന്‍ ശ്രമിക്കുന്പോള്‍ നാം നിസ്സംഗരായിരിക്കുന്നത്
ശരിയല്ലല്ലോ... മഹത്ത്വുക്കള് പഠിപ്പിച്ചുതന്നതും പൂര്‍വ്വകാലങ്ങളിലെ
നമ്മുടെ നാടുകളുടെ പ്രതാഭമായിരുന്ന മാലകള്‍ പാടെ അപ്രത്യക്ഷമാക്കാന്‍ ശ്രമിക്കുകയും
അതിനു വേണ്ട കുരുട്ടുബുദ്ധികള്‍ അന്വേഷിക്കുകയുമാണ് ചിലര്‍.ഖാസി മുഹമ്മദിനെപ്പോലുള്ള
പ്രതിഭകളെ ചരിത്രത്തല്‍ നിന്നും മാറ്റി നിര്‍ത്താനുള്ള ഇത്തരം
നീക്കങ്ങള്‍ക്കെതിരെ സല്‍ബുദ്ധിയോടെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും
ചെയ്തില്ലെങ്കില്‍ വരും കാലങ്ങളില്‍ അഹ്ലുസ്സുന്നക്ക് നേരെയുള്ള
ശക്തമായ വെല്ലുവിളി കൂടിയായിരിക്കും അത്. ഈ സാഹചര്യത്തെ മുന്നില്‍
കണ്ടാണ് അരീക്കോട് മജ്മഅ് സ്റ്റുഡന്റ് അസോസിയേഷന് ഒരു പുതിയ സംരംഭവുമായി
രംഗത്ത് വന്നിരിക്കുന്നത്. മുഹ്യദ്ദീന് മാലയുടെ ചരിത്രപ്രാധാന്യവും
ഖാസി മുഹമ്മദ് എന്ന മഹാപ്രതിഭയും മര്‍മ്മ പ്രധാനമായി അവതരിപ്പിക്കുന്ന
ഒരു ഡോക്യുമെന്ററി പുറത്തിറക്കാനുള്ള അതീവ ശ്രമത്തിലാണ്
ഈ വിദ്യാര്‍ത്ഥി സംഘടന. വലിയ സാന്പത്തിക ബാധ്യത നേരിടുമെന്ന് പറയേണ്ടതില്ലല്ലോ...
എന്നാലും അഹ്ലുസ്സുന്നയുടെ വളര്‍ച്ചക്കു വേണ്ടിയുള്ള ഈ കഠിന പരിശ്രമത്തിനു
നിങ്ങളുടെ ഇടപെടലുകളും സഹകരണങ്ങളും പ്രതീക്ഷിക്കുന്നു........ റഹ്മാനായ
തന്പുരാന് അര്‍ഹമായ പ്രതിഫലം നല്കട്ടെ...